2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


അഴകേ നിന്‍-അമരം

അഴകേ നിന്‍ മിഴിനീര്‍ മണിയീ..കുളിരില്‍ തൂവരുതേ..(2)
കരലേ നീയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ..
പരിഭവങ്ങളില്‍ മൂടി നില്‍ക്കുമീ വിരഹ വേള തന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നു ഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരു വെന്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനു മിനയഴകാമെന്‍ (അഴകേ)

തുറയുണരുമ്പോള്‍ മീനവലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കേ
ചെന്താരക പൂവാടിയില്‍ താളം വിളങ്ങി
എഴാം കടല്‍ തീരങ്ങളില്‍ ഊഞ്ഞാലൊരൊങ്ങീ
രാവില്‍ ഈണവുമായ്‌ ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെന്‍ (അഴകേ)

പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പോള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങല്‍ പൂകാന്‍
നീയെന്‍കിനാ പാലഴിയില്‍ നീരാടി വായോ
കാണാകടലൊളിയില്‍ മേലേ പൂമുടിയില്‍
ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെന്‍ (അഴകേ

അഴകേ നിന്‍-അമരം

അഴകേ നിന്‍ മിഴിനീര്‍ മണിയീ..കുളിരില്‍ തൂവരുതേ..(2)
കരലേ നീയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ..
പരിഭവങ്ങളില്‍ മൂടി നില്‍ക്കുമീ വിരഹ വേള തന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നു ഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരു വെന്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനു മിനയഴകാമെന്‍ (അഴകേ)

തുറയുണരുമ്പോള്‍ മീനവലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കേ
ചെന്താരക പൂവാടിയില്‍ താളം വിളങ്ങി
എഴാം കടല്‍ തീരങ്ങളില്‍ ഊഞ്ഞാലൊരൊങ്ങീ
രാവില്‍ ഈണവുമായ്‌ ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെന്‍ (അഴകേ)

പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പോള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങല്‍ പൂകാന്‍
നീയെന്‍കിനാ പാലഴിയില്‍ നീരാടി വായോ
കാണാകടലൊളിയില്‍ മേലേ പൂമുടിയില്‍
ഒരു വെണ്മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിനയഴകാമെന്‍ (അഴകേ

എന്റെ നന്ദിനിക്കുട്ടിക്ക്‌

പുഴയോരഴകുള്ള പെണ്ണ്‍
ആലുവപുഴയോരഴകുള്ള പെണ്ണ്‍
കല്ലും മലയും മാറില്‍ ചര്‍ത്തിയ
ചെല്ലകൊലുസ്സിട്ട പെണ്ണ്‍ (പുഴയൊ....)

മഴപെയ്താല്‍ തുള്ളുന്ന പെണ്ണ്‍
മാനത്തൊരു മഴവില്ലുകണ്ടാല്‍
ഇളകും പെണ്ണ്‍
പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും
പാലുംകൊണ്ടോടുന്ന പെണ്ണ്‍
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്‍
പാല്‍ക്കരിപെണ്ണ്‍ (പുഴയൊ...)

വെയിലത്തു ചിരിതൂകും പെണ്ണ്‍
ശിവരാത്രി വൃതവുമായി..
നാമം ജപിക്കും പെണ്ണ്‍
പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍
ചൊന്നുപോല്‍ ഭ്രാന്തത്തി പെണ്ണ്‍
അവലൊരു പവം ഭ്രാന്തത്തി പെണ്ണ്‍
ഭ്രാന്തത്തി പെണ്ണ്‍..

അതുകേട്ടു നെഞ്ചു പിടഞ്ഞു
കാലിലെ കൊലുസെല്ലാം ഊരിയെറിഞ്ഞു..
ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാ-
ആഴിയിലേക്കവള്‍ പാഞ്ഞൂ..
അവള്‍ ഒന്നും ആരോടും മിണ്ടാതെ പാഞ്ഞൂൂ..
മിണ്ടാതെ പാഞ്ഞൂ.. (പുഴയൊ..

നീര്‍മിഴിപ്പീലിയില്‍...(വചനം) യേശുദാസ്‌

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ വന്നൂ....
കണ്ണുനീര്‍ തുടക്കാതെ..ഒന്നും പറയാതെ...
നിന്നൂ ഞാനുമൊരന്യനെപ്പോല്‍...
വെറുമന്യനെപ്പ്പ്പോല്‍.....

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല....ഓ.ഓ...........ഓ. ഓ...
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു
മാലിനീ....നാമിരുന്നൂ....
(നീര്‍മിഴി)



അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ....ഓ.ഓ...........ഓ. ഓ...
നാമറിയാതെ നാം കൈമാറിയീലെത്ര
മോഹങ്ങള്‍....നൊമ്പരങ്ങള്‍......
(നീര്‍മിഴി

സുന്ദരീ നിന്‍..(ശാലിനി എന്റെ കൂട്ടുകാരി) യേശുദാസ്‌

സുന്ദരീ..ആ ആ...സുന്ദരീ.
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസിത്തളിരില ചൂടി....
തുഷാരഹാരം മാറില്‍ ചാര്‍ത്തീ
താരുണ്യമേ നീ വന്നു
നീ വന്നൂ.......(സുന്ദരീ)

സുതാര്യ സുന്ദര മേഘങ്ങളലിയും
നിതാന്ത നീലിമയില്‍....
ഒരു സുഖശീതള ശാലീനതയില്‍
ഒഴുകീ ഞാനറിയാതെ...
ഒഴുകി ഒഴുകീ ഞാനറിയാതെ....സുന്ദരീ........
(നിന്‍ തുമ്പു)

മൃദാന്ത തരളിത വിണ്മയകിരണം
മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ ഞാനറിയാതെ
ഒഴുകി ഒഴുകീ ഞാനറിയാതെ..സുന്ദരീ...
(നിന്‍ തുമ്പു
ഓ മൃദുലേ.. ഹൃദയ മുരളിയിലൊഴുകിവാ..
നിന്‍ നിഴലായ്‌ അലയും പ്രിയനെ മറന്നുവോ മൃദുലേ..
ഹൃദയ മുരളിയിലൊഴുകിവാ..(നിന്‍ നിഴലായ്‌)
(ഓ മൃദുലേ)

അകലെയാണെങ്കിലും പൊന്നേ (2)
നിന്‍ സ്വരം ഒരു തേങ്ങലായ്‌ എന്നില്‍ നിറയും..
(ഓ മൃദുലേ)

പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു നാദമായ്‌ എന്നില്‍ അലിയൂ...
(ഓ മൃദുലേ)

ശരബിന്ദു മലര്‍ദീപ.....(ഉള്‍ക്കടല്‍)

ശരബിന്ദു മലര്‍ദീപ നാളം നീട്ടി
സുരബിലയാമങ്ങള്‍ ശ്രുതി മീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായ്‌ പാടി വിളിക്കുന്നൂ
ആരോ..മധുരമായ്‌ പാടി വിളിക്കുന്നൂ

(ശരബിന്ദു)

അറിയാത്തൊരിടയന്റെ വേണുഗാനം
അകലെനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പൊകേ
ഹരിനീല കംബള ചുരുള്‍ നിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരൊ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ........
(ശരബിന്ദു)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും തൃസന്ധ്യ പൂചൂടി നില്‍ക്കും..
ഇനിയുമീ നമ്മള്‍ നടന്നു പോകും..
വഴിയില്‍ വസന്ത മലര്‍ കിളികള്‍..
കുരവയും പാട്ടുമായ്‌ കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരൊ
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ.......
(ശരബിന്ദു)