2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


എന്റെ നന്ദിനിക്കുട്ടിക്ക്‌

പുഴയോരഴകുള്ള പെണ്ണ്‍
ആലുവപുഴയോരഴകുള്ള പെണ്ണ്‍
കല്ലും മലയും മാറില്‍ ചര്‍ത്തിയ
ചെല്ലകൊലുസ്സിട്ട പെണ്ണ്‍ (പുഴയൊ....)

മഴപെയ്താല്‍ തുള്ളുന്ന പെണ്ണ്‍
മാനത്തൊരു മഴവില്ലുകണ്ടാല്‍
ഇളകും പെണ്ണ്‍
പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും
പാലുംകൊണ്ടോടുന്ന പെണ്ണ്‍
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്‍
പാല്‍ക്കരിപെണ്ണ്‍ (പുഴയൊ...)

വെയിലത്തു ചിരിതൂകും പെണ്ണ്‍
ശിവരാത്രി വൃതവുമായി..
നാമം ജപിക്കും പെണ്ണ്‍
പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍
ചൊന്നുപോല്‍ ഭ്രാന്തത്തി പെണ്ണ്‍
അവലൊരു പവം ഭ്രാന്തത്തി പെണ്ണ്‍
ഭ്രാന്തത്തി പെണ്ണ്‍..

അതുകേട്ടു നെഞ്ചു പിടഞ്ഞു
കാലിലെ കൊലുസെല്ലാം ഊരിയെറിഞ്ഞു..
ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാ-
ആഴിയിലേക്കവള്‍ പാഞ്ഞൂ..
അവള്‍ ഒന്നും ആരോടും മിണ്ടാതെ പാഞ്ഞൂൂ..
മിണ്ടാതെ പാഞ്ഞൂ.. (പുഴയൊ..