2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


സുന്ദരീ നിന്‍..(ശാലിനി എന്റെ കൂട്ടുകാരി) യേശുദാസ്‌

സുന്ദരീ..ആ ആ...സുന്ദരീ.
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസിത്തളിരില ചൂടി....
തുഷാരഹാരം മാറില്‍ ചാര്‍ത്തീ
താരുണ്യമേ നീ വന്നു
നീ വന്നൂ.......(സുന്ദരീ)

സുതാര്യ സുന്ദര മേഘങ്ങളലിയും
നിതാന്ത നീലിമയില്‍....
ഒരു സുഖശീതള ശാലീനതയില്‍
ഒഴുകീ ഞാനറിയാതെ...
ഒഴുകി ഒഴുകീ ഞാനറിയാതെ....സുന്ദരീ........
(നിന്‍ തുമ്പു)

മൃദാന്ത തരളിത വിണ്മയകിരണം
മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ ഞാനറിയാതെ
ഒഴുകി ഒഴുകീ ഞാനറിയാതെ..സുന്ദരീ...
(നിന്‍ തുമ്പു