2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


ശരബിന്ദു മലര്‍ദീപ.....(ഉള്‍ക്കടല്‍)

ശരബിന്ദു മലര്‍ദീപ നാളം നീട്ടി
സുരബിലയാമങ്ങള്‍ ശ്രുതി മീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായ്‌ പാടി വിളിക്കുന്നൂ
ആരോ..മധുരമായ്‌ പാടി വിളിക്കുന്നൂ

(ശരബിന്ദു)

അറിയാത്തൊരിടയന്റെ വേണുഗാനം
അകലെനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പൊകേ
ഹരിനീല കംബള ചുരുള്‍ നിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരൊ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ........
(ശരബിന്ദു)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും തൃസന്ധ്യ പൂചൂടി നില്‍ക്കും..
ഇനിയുമീ നമ്മള്‍ നടന്നു പോകും..
വഴിയില്‍ വസന്ത മലര്‍ കിളികള്‍..
കുരവയും പാട്ടുമായ്‌ കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരൊ
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ.......
(ശരബിന്ദു)