2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് .. 
---- യേശുദാസ് ‌‌‌‌‌‌‌‌& എസ്.ജാനകി----

♪പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം - ♪
(പൂങ്കാറ്റിനോടും..)

♪നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍ ♪
(പൂങ്കാറ്റിനോടും..)

♪നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മള്‍ ♪
(പൂങ്കാറ്റിനോടും..)