2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

മഴയെത്തും മുമ്പേ .. 
-------- യേശുദാസ് ‌‌‌‌‌‌‌‌-----------

♪ആത്മാവിന്‍ പുസ്‌തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു ♪
(ആത്മാവിന്‍ ..)

♪കഥയറിയാതിന്നു സൂര്യന്‍
സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി ♪
(ആത്മാവിന്‍ ..)

♪നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം .. ♪
(ആത്മാവിന്‍ ..)