2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

സൂര്യാംശുവോരോ - പക്ഷേ
-------- യേശുദാസ് ------ 


♪ സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ
സീമന്തകുങ്കുമ ശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസകായ് ..(2) ♪
( സൂര്യാംശുവോരോ )

♪ ഈ കാറ്റിലഞ്ഞിക്കു പൂവാടയും കൊണ്ടീവഴി മാധവം വന്നൂ
കൂടെ ഈ വഴി മാധവം വന്നൂ
പാല്‍ക്കതിര്‍ പാടത്തു പാറിക്കളിക്കും പൈങ്കിളിക്കുള്ളം കുളിര്‍ത്തു
ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു
മാമ്പൂ മണക്കും വെയിലില്‍ മോഹം
മാണിക്യ കണികളായീ ..(2) ♪
( സൂര്യാംശുവോരോ )

♪ തനനാന നനനാനാ ..
ആതിരാ കാറ്റിന്റെ ചുണ്ടില്‍ മൃദുസ്‌മിതം ശാലീനഭാവം രചിച്ചു
കാവ്യ ശാലീനഭാവം രചിച്ചു
ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍ ഓരോ കിനാവും തളിര്‍ത്തു
ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു
സോപാന ദീപം തെളിയുന്ന ദിക്കില്‍
സൌഭാഗ്യ താരോദയം ..(2) ♪
( സൂര്യാംശുവോരോ )