2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

തുലാഭാരം - യേശുദാസ്‌

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ

മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീര്‍ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങള്‍ക്കെന്തിനു തന്നു

മനുഷ്യനെ തീര്‍ത്തതു ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം
സ്വര്‍ഗത്തില്‍ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു