ബന്ധുക്കള്‍ ശത്രുക്കള്‍ - യേശുദാസ്
മലയാളിപ്പെണ്ണേ നിന്റെ മനസ്സ്
മലര്‍മേഘ തിരനീര്‍ത്തും നഭസ്സ്
ശാര്‍ദ്ദേയസാരം നിന്‍ മഹസ്സ്
ശ്വാശ്വതം നിന്‍രാഗ തപസ്സ്
(മലയാളിപ്പെണ്ണേ)
വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
പെയ്തൊഴിയും വര്‍ഷസംഘര്‍ഷണത്തിലും
തെളിയുന്നു സ്ത്രീത്വത്തില്‍ നിത്യഭാവം...(2)
സത്യമാം കാരുണ്യ സാന്ദ്രനീലം..
(മലയാളിപ്പെണ്ണേ)
ഗുണത്താല്‍ നീ കുറൂര്‍മ്മയായ് തീരുമ്പോള്‍
ഗുരുവായൂരപ്പനും വണങ്ങും
ഉയിരിനും മേലെയാണഭിമാനമെന്നോതി
ഇളയിടത്തമ്മയായ് നീ ഒരുങ്ങും(2)
(മലയാളിപ്പെണ്ണേ)
നന്മയില്‍ വിടരുന്ന ദര്‍ശനസൗരഭം
കുന്തലതേ നിന്റെ ധര്‍മ്മരോഷം
എന്നെന്നും ഓര്‍മ്മയില്‍ ഒഴുകിടും മോഹനം
ഇന്തുലേഖേ നിന്റെ നര്‍മ്മബോധം..
(മലയാളിപ്പെണ്ണേ
മലര്‍മേഘ തിരനീര്‍ത്തും നഭസ്സ്
ശാര്‍ദ്ദേയസാരം നിന്‍ മഹസ്സ്
ശ്വാശ്വതം നിന്‍രാഗ തപസ്സ്
(മലയാളിപ്പെണ്ണേ)
വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
പെയ്തൊഴിയും വര്‍ഷസംഘര്‍ഷണത്തിലും
തെളിയുന്നു സ്ത്രീത്വത്തില്‍ നിത്യഭാവം...(2)
സത്യമാം കാരുണ്യ സാന്ദ്രനീലം..
(മലയാളിപ്പെണ്ണേ)
ഗുണത്താല്‍ നീ കുറൂര്‍മ്മയായ് തീരുമ്പോള്‍
ഗുരുവായൂരപ്പനും വണങ്ങും
ഉയിരിനും മേലെയാണഭിമാനമെന്നോതി
ഇളയിടത്തമ്മയായ് നീ ഒരുങ്ങും(2)
(മലയാളിപ്പെണ്ണേ)
നന്മയില്‍ വിടരുന്ന ദര്‍ശനസൗരഭം
കുന്തലതേ നിന്റെ ധര്‍മ്മരോഷം
എന്നെന്നും ഓര്‍മ്മയില്‍ ഒഴുകിടും മോഹനം
ഇന്തുലേഖേ നിന്റെ നര്‍മ്മബോധം..
(മലയാളിപ്പെണ്ണേ