2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

നദി 
---- യേശുദാസ് ----

♪കായാമ്പൂ കണ്ണില്‍ വിടരും
കമലദളം കവിളില്‍ വിടരും
അനുരാഗവതീ നിന്‍‌ചൊടികളില്‍ നി -
ന്നാലിപ്പഴം പൊഴിയും ♪
( കായാമ്പൂ..)

♪പൊന്നരഞ്ഞാണം ഭൂമിക്കു ചാര്‍ത്തും
പുഴയുടെ ഏകാന്തപുളിനത്തില്‍
നിന്‍ മൃദുസ്‌മേരത്തിന്‍ ഇന്ദ്രജാലം കണ്ടു
നിത്യവിസ്‌മയവുമായ് ഞാനിറങ്ങി
സഖീ ഞാനിറങ്ങി ♪
( കായാമ്പൂ..)

♪നിന്നെക്കുറിച്ചു ഞാന്‍ പാടിയ പാട്ടിനു
നിരവധി ഓളങ്ങള്‍ ശ്രുതിയിട്ടു
നിന്‍ മനോരാജ്യത്തെ നീലക്കടമ്പില്‍ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു
സഖീ‍ കെട്ടിയിട്ടു ♪
( കായാമ്പൂ..)