2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


പ്രമദവനം - ഹിസ് ഹൈനസ് അബ്ദുള്ള
ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലില്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയില്‍ സരയുവിലൊരു ചുടു-
മിഴിനീര്‍ കണമാം ഞാന്‍ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോള്‍....ഇന്നിതാ.....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയില്‍ യമുനയിലൊരു-
വനമലരായൊഴുകിയ ഞാന്‍ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ
സംഗമഗീതമുണര്‍ത്തുമ്പോള്‍....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലില്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി