2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീലമിരിപ്പു ഞാന്‍ ധ്യാനലീലമിരിപ്പു ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നില്‍ മരിക്കുമോ
(ശ്യാമസുന്ദര.....)
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാകുമോ(2)
വേദന തന്‍ ശ്രുതി കലര്‍ന്നതു വെറൊരു രാഗമാകുമോ
വേര്‍പെടും ഇണപക്ഷി തന്‍ ശോകവേണുനാഥമായ്‌ മാറുമോ
(ശ്യാമസുന്ദര....)
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി സന്ധ്യതന്‍ സ്വര്‍ണമേടയില്‍(2)
എന്റെ കുങ്കുമ പാടമാകെ ഇന്നു കത്തിയെരിഞ്ഞു പോയ്‌
മേഘമായ്‌ മേഘരാഗമായ്‌ വരൂ വേഗം നീ തീ കെടുത്താന്‍
(ശ്യാമസുന്ദര...