2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


ഉണരുമീ ഗാനം


ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം


കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍


ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തുനിന്റെ വികൃതി
അണയുന്നിതോണ ഭംഗി പൂവിളികളെന്നും പൊങ്ങി
ഇന്നുനിന്നോര്‍മ്മയും പൂക്കളം തീര്‍ത്തു
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍

ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം