2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


ബന്ധുക്കള്‍ ശത്രുക്കള്‍ - യേശുദാസ്‌

ചുമ്പനപൂകൊണ്ടുമൂടി എന്റെ തമ്പുരാട്ടിനിന്നെ ഉറക്കാം
ഉണ്മതന്‍ ഉണ്മയാം കണ്ണുനീര്‍-
ഉണ്മതന്‍ ഉണ്മയാം കണ്ണുനീരനുരാഗ-
തേനെന്നുചൊല്ലി ഞാനൂട്ടാം (2)
(ചുമ്പനപൂകൊണ്ടുമൂടി)

കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനക്കെന്തുമൂല്യം
നമ്മുടെഭാജനം എന്നുനിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍
നെടുവീര്‍പ്പും ഞാനിനി പൂമാലയാക്കും
ഗദ്‌ഗദങ്ങല്‍ പോലും പ്രാര്‍ത്ഥനയാക്കും (2)
(ചുമ്പനപൂകൊണ്ടുമൂടി)

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം
മങ്ങിയ നിന്മനം വീണ്ടും തെളിഞ്ഞതില്‍
പൂര്‍ണ്ണബിംബം പതിഞ്ഞേക്കാം
അന്നോളം നീയെന്റെ മകളായിരിക്കും
അല്ലലറിയാത്ത കുഞ്ഞായിരിക്കും (2)
(ചുമ്പനപൂകൊണ്ടുമൂടി