2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഒരു പുഷ്‌പം മാത്രമെന്‍ - പരീക്ഷ 
---- യേശുദാസ് ----

♪ഒരു പുഷ്‌പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ ♪
( ഒരു പുഷ്‌പം മാത്രം)

♪ഒരു മുറിമാത്രം തുറക്കാതെ വെയ്‌ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്‌നങ്ങള്‍ കണ്ടു നിനക്കുറങ്ങീടുവാന്‍
പുഷ്‌പത്തിന്‍ തല്പമങ്ങു, ഞാന്‍ വിരിക്കാം ♪
( ഒരു പുഷ്‌പം മാത്രം)

♪മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ
മമ സഖീ, നീയെന്നു വന്നുചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമ സഖീ, നീയെന്നു വന്നുചേരും ♪
( ഒരു പുഷ്‌പം മാത്രം)