2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


ഉള്ളടക്കം - യേശുദാസ്‌, സുജാത

ഉള്ളടക്കം - യേശുദാസ്‌, സുജാത

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയില്‍ അരികേ..വാ..
മധുചന്ദ്രബിംബമേ
അന്തിവെയില്‍

കാറ്റിന്‍ ചെപ്പുകിലുങ്ങി ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വരരാജിയില്‍ (2)
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
ഇതുനമ്മള്‍ ചേരും സുഗന്ധതീരം
അന്തിവെയില്‍

വര്‍ണ്ണപതംഗം തേടും മൃതുയൗവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയസംഗമം (2)
കൗമാരമുന്തിരി തളിര്‍വാടിയില്‍
കുളിരാര്‍ന്നുവല്ലോ വസന്തരാഗം
അന്തിവെയില്‍