2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഒരു ദലം മാത്രം - ജാലകം 
---- യേശുദാ‍സ്----

♪ഒരു ദലം മാത്രം വിടര്‍‌ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നൂ
തരളകപോലങ്ങള്‍ നുള്ളിനോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നൂ ♪
(ഒരു ദലം മാത്രം)

♪കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു
മോഹങ്ങള്‍
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നൂ ♪
(ഒരു ദലം മാത്രം)

♪ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി വര്‍‌ണ്ണമായി
ഒരു മണ്‍ചുവരിന്റെ നിറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍‌തിടമ്പായെടുത്തുവച്ചൂ ♪
(ഒരു ദലം മാത്രം)