2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചന്ദനത്തില്‍ - ശാസ്‌ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
---- ജയചന്ദ്രന്‍ ----

♪ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ ♪
(ചന്ദനത്തില്‍ )

♪ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ ♪
(ചന്ദനത്തില്‍ )

♪ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ ♪
(ചന്ദനത്തില്‍ )