2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച


മിഥുനം - വേണുഗോപാല്‍

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടി വരുമോ
കൊന്നപൂത്ത വഴിയില്‍ പൂ
വെള്ള്‌ പൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ
പുത്തിലഞ്ഞിച്ചോട്ടില്‍ തനിയേ
(ഞാറ്റുവേലക്കിളിയേ)

അണയൂ നീയെന്നമ്പിളീ
കുളിരുചൊരിയുമഴകായ്‌ വരൂ
മുകിലിന്‍ ചേലത്തുമ്പിലായ്‌ അരിയ
കസവുമലര്‍ തുന്നിവാ
താഴമ്പൂവിനുള്ളില്‍
താണിറങ്ങും കാറ്റുറങ്ങവേ
കദളിക്കുളുര്‍ത്തേന്‍തരിയില്‍
ശലഭമിതണയവേ
(ഞാറ്റുവേലക്കിളിയേ)

പുഴയില്‍ നിന്‍ പൊന്നോടമോ
അലകള്‍ തഴുകുമരയന്നമായ്‌
അതില്‍ നിന്‍ ഗാനം കേള്‍ക്കയോ
മധുരമൊഴികള്‍ നുരചിന്നിയോ
മഞ്ഞിന്‍ നീര്‍ക്കണങ്ങള്‍
മാറിലോലും പൂവുണര്‍ന്നിതാ
വരുമോ കനിവാര്‍ന്നൊരുനാള്‍
പ്രിയതമനിതിലേ..
(ഞാറ്റുവേലക്കിളിയേ